ഞാന്‍
കരയുന്നില്ല
കരഞ്ഞാല്‍.....
കണ്ണീരിനൊരര്‍ത്ഥവുമില്ല
നെടുവീര്പ്പയക്കുന്നില്ല
നെടുവീര്പ്പ്
കൊടുങ്കാറ്റാകുമത്രെ.....
സംസാരിക്കുന്നില്ല
സംസാരം
വിപ്ലവമാകുമത്രെ....
മൗനിയാകാന്നുമില്ല
മൗനം
വാചാലമത്രെ......
 |
സിറിയന്‍ പെണ്‍കുട്ടി : ഫോട്ടോഗ്രാഫര്‍
ക്യാമറ നീട്ടിയപ്പോള്‍ തോക്കെന്ന് കരുതി രണ്ട്
കൈയ്യും ഉയര്ത്തി നില്ക്കുന്ന ഈ സിറിയന്‍
പെണ്‍കുട്ടിയുടെ ചിത്രവും
ലോകം ഏറെ ചര്ച്ച ചെയ്തു.
|
 |
അയ്ലാന് കുര്‍ദി : സിറിയയിലെ തീവ്രവാദികളില്‍ നിന്നും സൈന്യത്തില്‍ നിന്നും
രക്ഷപ്പെട്ട് പുതിയൊരു ജീവിതത്തിന് വേണ്ടിയാണ്
അയ്ലാനും കുടുംബവും
ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സിറിയയില്‍ നിന്ന്‍
ഇനിയുണ്ടാകാന്‍ പോകുന്ന അഭയാര്ത്ഥികള്ക്കാണ് അയലാന്റെ മരണം സൂചിപ്പിക്കുന്നത്.
|
 |
ആ കഴുകന്‍ ചിത്രം : പട്ടിണിയില്‍
മരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ആഫ്രിക്കന്‍
കുട്ടി. അവന്റെ പിറകില്‍ കൊതിയോടെ
നോക്കി നില്ക്കുന്ന കഴുകന്‍.
കെവിന് കാര്‍ട്ടര്‍ എന്ന
ഫോട്ടോഗ്രാഫറായിരുന്നു ഈ ചിത്രം
പകര്ത്തിയത്. ചിത്രത്തിന്
പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു.
എന്നാല്‍ കെവിന് ആ കുട്ടിയ്ക്ക്
വേണ്ടി എന്ത് ചെയ്തു എന്ന
ചോദ്യം പല കോണുകളില്‍
നിന്ന്‍ ഉയര്ന്നു. ഒടുവില്‍
അദ്ദേഹം ആത്മഹത്യ ചെയ്തു.
|
 |
വിയറ്റ്‌നാം പെണ്‍കുട്ടി : ഫാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടിയാണ് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിയ്ക്കാന്‍ കാരണം. അല്ലെങ്കില്‍, അമേരിക്കയുടെ നാപാം ബോംബാക്രമണത്തില്‍ മേലാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം പകര്‍ത്തിയ നിക് ഉട്ടിന്‍ എന്ന ഫോട്ടോഗ്രാഫര്‍. നിക് ഉട്ടിന് ഈ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു
|
 |
| ഭോപാല്‍ ട്രാജഡി : യൂനിഎന്‍ കാര്ബയ്ട് പെസ്ടിസൈഡ് ഫാക്ടറിയില്‍ നിന്ന്‍ മീതയില്‍ ഐസോ സയനററ് ലീക്ക് കാരണം പുറം തള്ളപ്പെട്ടു. എത്രെയോ നിരപരാധികളുടെ മരണത്തിനിടയാക്കി .നിഷ്കളങ്കനായ ഈ കുഞ്ഞിന്റെ മുഖം ലോകത്തിനു ഇനിയും മറക്കാന്‍ സാധിക്കുന്നില്ല . |
No comments:
Post a Comment