Monday, September 14, 2015

പ്രബോധകനുണ്ടാകേണ്ട ചില ഗുണങ്ങള്‍

·         നല്ല നിയ്യത്ത്
·         അറിവ്
·         ദഅ‍്‌വത്ത്‌ ചെയ്യുന്നതിന് മാതൃകയാകല്‍
·         കല്‍പ്പിക്കുന്നത് സ്വയം പ്രയോഗവത്കരിക്കല്‍
·         വിരോധിക്കുന്നതില്‍ നിന്ന്‍ സ്വയം വിട്ടു നില്‍ക്കല്‍
·         തവക്കുല്‍ - കാര്യങ്ങള്‍ അല്ലാഹുവിലേക്ക് ഏല്‍പ്പിക്കള്‍ 

പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും

 1. ദഅ‍്‌വത്ത്‌ നിര്‍വഹിക്കല്‍ പ്രവാചകന്മാരെ അനുധാവനം ചെയ്യലും  അവരെ  പിന്‍പറ്റലുമാണ്.

        قل هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ    
  (നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍ പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്‌) പങ്കു ചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. 

 2. ദഅ‍്‌വത്ത്‌ നന്മകളിലേക്കുള്ള മുന്നേറ്റവും പ്രതിഫലങ്ങള്‍ നേടുന്നതിലുള്ള   ഉല്‍ഘടമായ ഇച്ഛയുമാകുന്നു.
   ഇമാം ശൌകാണി (റഹി) പറയുന്നു :
   “അല്ലാഹുവിങ്കലേക്ക്‌  ക്ഷണിക്കുന്നവനെക്കാള്‍  ഉത്തമനും അവന്റെ  മാര്‍ഗ്ത്തേക്കാള്‍ സുവ്യക്തമായ മാര്‍ഗമുള്ളവനും കര്‍മത്തിന്  അധിക രിച്ച പ്രതിഫലമുല്ലവനുമായി യാതൊരുവനുമില്ല.”


وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
“അല്ലാഹുവിങ്കലേക്ക്  ക്ഷണിക്കുകയും സല്‍കര്‍മ്മം  പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും  ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?


3.കുറഞ്ഞ കര്‍മത്തിന് കൂടുതല്‍ കൂലിയും പുണ്യവും നേടാനുള്ള  മാര്‍ഗമാണ് ദഅ‍്‌വത്ത്‌.

من دل على خير فله مثل أجر فاعله
"ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ  കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" [സ്വഹീഹ് മുസ്‌ലിം]


4.അല്ലാഹുവില്‍ നിന്ന്‍ സന്മാര്‍ഗവും സൗഭാഗ്യവും ലഭിക്കും.

   وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ
  “നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അ ല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു.” (69- العنكبوت
  5.  കര്‍മ്മങ്ങളെ പ്രദര്‍ഷിപ്പിച്ച് ആളുകള്‍ വിചാരണക്കെടുക്കപ്പെടുന്ന ദിനം നന്മകളുടെ തുലാസുകള്‍ ഭാരം കൂട്ടുവാന്‍ സഹായിക്കും.


من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا
   "ആരെങ്കിലും ഒരാളെ  ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍,  ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷനി ക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതി ഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല." - [മുസ്‌ലിം]

 6.ഇഹപര വിജയത്തിന് സഹായിക്കും.


وَالْعَصْرِ إِنَّ الْإِنسَانَ لَفِي خُسْرٍ  إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

“കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാ കുന്നു; വിശ്വസിക്കുകയും  സല്‍കര്‍മ്മങ്ങള്‍  പ്രവര്‍ത്തിക്കുകയും,  സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും  ക്ഷമ  കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.” (سورة العصر)


 7.ദഅ‍്‌വത്ത്‌ ശത്രുക്കള്‍ക്കെതിരില്‍ വിജയം നേടിത്തരും.

        يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
  “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്‌.” (7- محمد)

 8. ദഅ‍്‌വത്ത്‌ നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യമുണ്ടാകും. മലക്കുകള്‍ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.


9.പുണ്യം മരണാനന്തരം നിലനില്‍ക്കുന്നു.

من سن سنة حسنة،فله أجرها ما عمل بها في حياته وبعد مماته حتى تترك
 “ആരെങ്കിലും ഒരു നല്ല ചര്യ നടപ്പാക്കിയാല്‍ അത് പ്രവര്തിക്കപ്പെടുന്ന  കാലത്തോളം അയാളുടെ ജീവിത കാലത്തും  മരണശേഷവും അതിനുള്ള  പ്രതിഫലം അയാള്‍ക്കുണ്ട്; പ്രസ്തുത ചര്യ ഉപേക്ഷിക്കപ്പെടുന്നത് വരെ.”  (ത്വബരാനി)

إذا مات الإنسان انقطع عنه عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له
  “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ തന്‍റെ അമലുകള്‍ മുറിഞ്ഞു പോയി; മൂ   ന്നെണ്ണം ഒഴികെ. നിലനില്‍ക്കുന്ന സ്വദക്ക, ഉപകാരപ്പെടുന്ന
  അറിവ്, തനിക്ക് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ സന്തതി         (എന്നിവയാണവ)” [മുസ്‌ലിം]


10.   ദഅ‍്‌വത്ത്‌ സ്വദക്കകളില്‍ ഉള്‍പ്പെടും.

  ഇമാം അല്‍ഹസന്‍ (റഹി) പറയുന്നു: ഏറ്റവും മഹത്തായ ചിലവയിക്കല്‍ വിജ്ഞാനം ചിലവയിക്കലകുന്നു


11.   ദഅ‍്‌വത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നബി(സ) പ്രര്‍ധനയുണ്ടാകും.
   
رحم الله امرأ سمع مني حديثا فحفظه، حتى يبلغه غيره

   “എന്നില്‍ നിന്നും ഒരു ഹദീസ് കേള്‍ക്കുകയും അത്  താനല്ലാത്തവരി  ലേക്ക്  എത്തിക്കുന്നത് വരെ അതിനെ സംരക്ഷിക്കുകയും ചെയ്ത ഒരാ  ളോട് അള്ളാഹു കരുണകാണിക്കട്ടെ.” (സ്വഹിഹ് ഇബ്നുഹിബ്ബാന്‍)

Sunday, September 13, 2015

'ദഅ‍്‌വത്ത്‌' മുസ്ലിമിന്റെ നിര്‍ബന്ധ ബാധ്യത

മതപ്രബോധനം ഉദാത്തമായ പ്രവര്‍ത്തനമാണ്,  ഉത്തമമായ ദൗത്യനിര്‍വഹ ണമാണ്‌. ഏറ്റവും വലിയ ജനസേവന പ്രവര്‍ത്തനമാണ്.
അല്ലാഹു പറയുന്നു:
وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
   "അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട്"(ഫുസ്വിലത്‌ - 33)

നരകത്തില്‍ നിന്നും ഒരാളെ കരകയറ്റുക എന്നതിനെക്കാളും മഹത്തരമായ മറ്റെന്തുണ്ട്?ഭൂമിയില്‍ ഉള്ളത് മുഴുവന്‍ സ്വന്തമാകുന്നതിനേക്കാള്‍ നേട്ടമാണ് ഒരാളെയെങ്കിലും സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നതെന്ന് നബിതിരുമേനി (സ) പറഞ്ഞതും അതുകൊണ്ടാവാം. അതെ,  ആകാശത്തിനു ചുവട്ടിലെ ഏ റ്റവും നല്ല പ്രവര്‍ത്തനം!.
പ്രവാചകന്‍ (സ) പറഞ്ഞു :
فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم
        "വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നി നക്കുത്തമം" [ബുഖാരി].

ഒരു മുസ്ലിമിന് ദഅവത്ത് ലഭിക്കുക വഴി  മതപരമായ  അറിവ് വര്‍ദ്ധി ക്കുന്നു. അമുസ്ലിമാകട്ടെ  ആ  ദഅവത്ത് ലഭിക്കുക വഴി സന്മാര്‍ഗത്തിലേ ക്ക് വഴി നടക്കുകയും ചെയ്തേക്കാം ...

ഖുര്‍ആന്‍  വചനങ്ങള്‍ ഒന്നൊന്നായി  വിശകലനം ചെയ്തുകൊടുക്കലാണ് ദഅവത്ത്.  അല്ലാഹുവിന്‍റെ സംസാരമാണ് ഖുര്‍ആന്‍. അതിനാല്‍  തന്നെ മനുഷ്യഹൃദയവുമായി  അതിനു അഭൗമികമായ  സ്വാധീനമുണ്ടാകും. വി ജ്ഞാനം  പ്രബോധകന്‍റെ  ആയുധമാണ്. അറിവില്ലാത്തവന്‍റെ ദഅവത്ത് അപൂര്‍ണ്ണമായിരിക്കും. എന്നാല്‍  ഇസ്ലാമിനെക്കുറിച്ചറിഞ്ഞ ഏതൊരാളും തന്നാല്‍ കഴിയും വിധം അത് പകര്‍ന്നു  നല്‍കാന്‍ ഉത്തരവാദിത്വമുള്ളവ നാണ്. ദഅവത്ത് എന്ന പരമ പ്രധാനമായ ദൗത്യത്തെ നാം മിക്കപ്പോഴും വിസ്മരിക്കുന്നു. നമ്മുടെ നിയോഗത്തെക്കുറിച്ചുള്ള അജ്ഞതയും അലസത യും നാളെ അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നമുക്ക് ഉത്തരമില്ലാ താക്കുമെന്നു ഭയപ്പെടുക.

പ്രബോധകന്‍ എല്ലാ സമയങ്ങളിലും  ദഅവത്തിനായുള്ള തയ്യാറെടുപ്പിലാ യിരിക്കണം.തന്‍റെ വായനയും യാത്രയും സ്വകാര്യതയും കൂട്ടുകെട്ടും എഴു ത്തും സംസാരവുമെല്ലാം ദഅവത്തിനെ  കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരി ക്കണം. കേവലമൊരു സാഹിത്യകൃതി വായിക്കുമ്പോള്‍ പോലും അതെങ്ങ നെ തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍  ഉപയോഗപ്പെടുത്താമെന്നായിരി ക്കണം അദ്ദേഹത്തിന്‍റെ ചിന്ത. സ്വന്തം ജീവിതത്തെയാകെ ഇസ്ലാമിക രീതി യില്‍ ചിട്ടപ്പെടുത്തുകയും  അന്യരെ  ആകര്‍ഷിക്കുന്ന വിധത്തിലുള്ള സം സ്കാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയും  ചെയ്യേണ്ടത് പ്രബോധകന് നിര്‍ ബന്ധമാണ്‌. ഒരാളെ  പോലും അകറ്റുന്ന ശീലം  ഇസ്‌ലാമിക പ്രബോധന ത്തിന് ഉണ്ടായിക്കൂടാ. പ്രസംഗം മാത്രമല്ല ദഅവത്ത്. സത്യമതത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനുത കുന്നതെല്ലാം ദഅവത്ത് തന്നെയാണ്.ഒരാള്‍ക്ക് ഒരു നന്മ അറിയിച്ചു കൊടു ത്ത് ,അയാള്‍ അത്  പ്രവര്‍ത്തിച്ചാല്‍ പ്രവ ര്തിച്ചവന് ലഭിക്കുന്ന അതേ പ്രതിഫലം അറിയിച്ചു കൊടുത്തവനും ലഭിക്കും.
പ്രവാചകന്‍ (സ) പറയുന്നു:
من دل على خير فله مثل أجر فاعله
"ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" [സ്വഹീഹ് മുസ്‌ലിം]

നിഷ്കപടമായ ഗുണകാംക്ഷയുള്ള ഒരു സത്യവിശ്വാസിക്ക്‌ ദഅ‍്‌വത്ത്‌ രംഗ ത്ത്‌ നിന്ന്‌ വിട്ടുനിൽക്കാനാവില്ല. തനിക്ക്‌ യാതൊരു പരിചയം പോലുമി ല്ലാത്ത അന്ധനായ ഒരാൾ തന്റെ മുമ്പിലുള്ള ആഴമേറിയ കുഴി അറിയാ തെ അതിലേക്ക്‌ വീഴാൻ പോകുമ്പോൾ മനസ്സ്‌ മരവിച്ചിട്ടില്ലാത്ത ആരും അയാളെ ഓടിച്ചെന്ന്‌ പിടിക്കും. ആ ആപത്തിൽ നിന്ന്‌ രക്ഷിക്കും. എന്നാ ൽ ശാശ്വതമായ നരകത്തിന്റെ അഗാധ ഗർത്തത്തിലേക്ക്‌ നടന്നു നീങ്ങുന്ന തന്റെ സഹോദരങ്ങളെ കണ്ടിട്ട്‌  ‘അരുത്‌, സഹോദരാ….’ എന്നു പറയാൻ നാം വിമുഖത കാണിക്കുന്നുവെങ്കിൽ നമ്മുടെ ഹൃദയം കടുത്തു പോയി രിക്കുന്നു എന്നു വേണം  കരുതാൻ,  സദാസമയവും  നല്ല നല്ല പഴങ്ങൾ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന നല്ല വൃക്ഷത്തെ പോലെ നന്മയുടെ തുടർധാരയാകേണ്ട വിശ്വാസിയുടെ സ്വഭാവമായിക്കൂടാ അത്തരം നിഷ്ക്രി യത്വങ്ങൾ. അല്ലാഹു അയച്ച സർവ അമ്പിയാക്കളിലും ഈ ഒരു ‘നസ്വീഹ ത്ത്‌ ‘ (ഗുണകാംക്ഷ) നിറഞ്ഞു  നിൽക്കുന്നത്‌ കാണാം. അതെ  നിഷ്കളങ്ക മായ ഗുണകാംക്ഷ. അതാണവരെ ശത്രുക്കളുടെ  പരിഹാസങ്ങളും മർദ്ദന ങ്ങളും തൃണവൽഗണിച്ചു  കൊണ്ട് അവർക്കു നേരെ  ഗുണകാംക്ഷയുടെ പാനപാത്രം വെച്ചു നീട്ടാൻ  പ്രേരിപ്പിച്ചത്. ആ  പ്രവാചകന്മാരുടെയും അവരുടെ അനുയായികളുടെയും വിശുദ്ധപാതയെ അവമതിക്കുന്നവർക്ക ല്ലാതെ ‘ദഅ‍്‌വത്ത്‌' മുടക്കികളാകാൻ കഴിയില്ല.

പ്രമാണ ബദ്ധമായി കാര്യങ്ങൾ മനസ്സിലാക്കലും അത്‌ മറ്റുള്ളവരിലേക്ക്‌ എത്തിച്ചുകൊടുക്കലും പ്രവാചകൻ(സ്വ)യെ പിൻപറ്റുന്നവരുടെ ദൗത്യമാ ണ്. തനിക്ക്‌ സ്വന്തമായി നല്ലതെന്ന്‌ തോന്നുന്ന കാര്യങ്ങളിലേക്കല്ല ഒരു പ്രബോധകൻ മറ്റുള്ളവരെ  ക്ഷണിക്കേണ്ടത്‌. മറിച്ച്‌  പ്രമാണബദ്ധമായ സത്യത്തിലേക്കായിരിക്കണം ദഅ‍്‌വത്ത്‌ നടത്തേണ്ടത്‌. മുൻഗണനാക്രമം നിശ്ചയിക്കേണ്ടതും താന്താങ്ങളുടെ നിഗമനങ്ങൾക്കനുസരിച്ചല്ല. കാലാ കാലങ്ങളിലായി അല്ലാഹു അയച്ച സർവ പ്രവാചകന്മാരും കാലദേശ വ്യത്യാസമില്ലാതെ മുൻഗണന നൽകിയ തൗഹീദി പ്രബോധനത്തിനാണ്‌ പ്രബോധകന്മാരും പ്രബോധക സംഘടനകളും ഊന്നൽ നൽകേണ്ടത്‌. തൗ ഹീദിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസ വിമലീകരണത്തിൽ ഊന്നി നി ന്നുകൊണ്ടാകണം മറ്റ്‌ ഏതൊരു പ്രവർത്തനത്തിനും സമയം കണ്ടെത്തേ ണ്ടതാണ്. കാരണം അതാണ്‌ ഇസ്ലാമിന്റെ അടിത്തറ. അതിന്റെ അഭാ വത്തിൽ ബാക്കിയെല്ലാം നിഷ്ഫലമായിരിക്കും. അതുകൊണ്ടാണ്‌ സർവ അമ്പിയാക്കളും തൗഹീദിന്‌ പ്രഥമ പരിഗണന നൽകിയത്‌.
അല്ലാഹു പറയുന്നു: 
      “ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന്‌ ബോധനം നൽകികൊൺല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂത നെയും നാം അയച്ചിട്ടില്ല”. (വി.ഖു: 21:25)

അതിനാൽ പ്രവാചകന്മാരുടെ പാത പിൻതുടരാനാഗ്രഹിക്കുന്ന ഏതൊരാ ൾക്കും ദഅ​‍്‌വത്തിന്റെ കാര്യത്തിൽ തൗഹീദിനെ അവഗണിച്ചുകൊണ്ട്‌ ഒരു അജണ്ട നിശ്ചയിക്കാൻ സാധിക്കുകയേയില്ല.

Tuesday, September 8, 2015

ലോകത്തെ നിശ്ചലമാക്കിയ നിമിഷങ്ങള്‍!!!


                                                           ഞാന്‍
                    കരയുന്നില്ല
                    കരഞ്ഞാല്‍.....
                    കണ്ണീരിനൊരര്‍ത്ഥവുമില്ല
                    നെടുവീര്പ്പയക്കുന്നില്ല
                    നെടുവീര്പ്പ്
                    കൊടുങ്കാറ്റാകുമത്രെ.....
                    സംസാരിക്കുന്നില്ല 
                    സംസാരം
                    വിപ്ലവമാകുമത്രെ.... 
                    മൗനിയാകാന്നുമില്ല 
                    മൗനം
                        വാചാലമത്രെ......
 


സിറിയന്പെണ്കുട്ടി : ഫോട്ടോഗ്രാഫര്ക്യാമറ നീട്ടിയപ്പോള്തോക്കെന്ന് കരുതി രണ്ട് കൈയ്യും ഉയര്ത്തി നില്ക്കുന്ന സിറിയന്പെണ്കുട്ടിയുടെ ചിത്രവും ലോകം ഏറെ ചര്ച്ച ചെയ്തു.



അയ്ലാന്കുര്ദി : സിറിയയിലെ തീവ്രവാദികളില്നിന്നും സൈന്യത്തില്നിന്നും രക്ഷപ്പെട്ട് പുതിയൊരു ജീവിതത്തിന് വേണ്ടിയാണ് അയ്ലാനും കുടുംബവും ഇറങ്ങിത്തിരിച്ചത്. എന്നാല്സിറിയയില്നിന്ന് ഇനിയുണ്ടാകാന്പോകുന്ന അഭയാര്ത്ഥികള്ക്കാണ് അയലാന്റെ മരണം സൂചിപ്പിക്കുന്നത്.




കഴുകന്ചിത്രം :  പട്ടിണിയില്മരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ആഫ്രിക്കന്കുട്ടി. അവന്റെ പിറകില്കൊതിയോടെ നോക്കി നില്ക്കുന്ന കഴുകന്‍. കെവിന്കാര്ട്ടര്എന്ന ഫോട്ടോഗ്രാഫറായിരുന്നു ചിത്രം പകര്ത്തിയത്. ചിത്രത്തിന് പുലിറ്റ്സര്സമ്മാനം ലഭിച്ചു. എന്നാല്കെവിന് കുട്ടിയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം പല കോണുകളില്നിന്ന് ഉയര്ന്നു. ഒടുവില്അദ്ദേഹം ആത്മഹത്യ ചെയ്തു.


വിയറ്റ്‌നാം പെണ്‍കുട്ടി : ഫാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടിയാണ് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിയ്ക്കാന്‍ കാരണം. അല്ലെങ്കില്‍, അമേരിക്കയുടെ നാപാം ബോംബാക്രമണത്തില്‍ മേലാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം പകര്‍ത്തിയ നിക് ഉട്ടിന്‍ എന്ന ഫോട്ടോഗ്രാഫര്‍. നിക് ഉട്ടിന് ഈ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു

ഭോപാല്‍ ട്രാജഡി  : യൂനിഎന്‍ കാര്ബയ്ട് പെസ്ടിസൈഡ് ഫാക്ടറിയില്‍ നിന്ന്‍ മീതയില്‍ ഐസോ സയനററ് ലീക്ക് കാരണം പുറം തള്ളപ്പെട്ടു. എത്രെയോ നിരപരാധികളുടെ മരണത്തിനിടയാക്കി .നിഷ്കളങ്കനായ ഈ കുഞ്ഞിന്റെ മുഖം ലോകത്തിനു ഇനിയും മറക്കാന്‍ സാധിക്കുന്നില്ല .

ലോകം മാറുന്നില്ല !!!...അയ്‌ലന്‍ കുര്‍ദി......?



             യൂറോപ്പിലെ   അബയാര്ധി     പ്രശ്നങ്ങളുടെ       പരിഛേദമായി മാറിയിരിക്കുയാണ്‌     തുര്‍കിയിലെ കടല്‍തീരത്ത് കണ്ടെത്തിയ അയ്ലാന്കുര്ദി  എന്ന  കൊച്ചു  ബാലന്‍റെ മൃതശരീരത്തിന്റെ ചിത്രം. ചുവന്ന   ഉടുപ്പും   നീല   ഷോര്‍ട്ട്സും    ധരിച്ച നിലയിലാണ് തുര്‍കിയിലെ പ്രമുഖ രിസോര്ടുകളിലൊന്നായ ബാദ്രോമിനടുത്തുള്ള തീരത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അയ്ലാന്കുര്ദി സിറിയയിലെ തീവ്രവാദികളിള്‍നിന്നും സൈന്യത്തില്നിന്നും രക്ഷപ്പെട്ട് പുതിയൊരു   ജീവിതത്തിന്   വേണ്ടിയാണ്  അയ്ലാനും   കുടുംബവും ഇറങ്ങിത്തിരിച്ചത്. എന്നാല്സിറിയയില്‍  നിന്ന്  ഇനിയുണ്ടാകാന്‍  പോകുന്ന അഭയാര്ത്ഥികള്ക്കാണ്   അയലാന്റെ  മരണം   വിരല്‍ ചൂണ്ടുന്നത്. ലോക ജനതയെ സ്വാധീനിച്ചേക്കുമെന്നും അഭയാര്ധിത്വം തേടിയുള്ള യാത്രയില്‍ മരണമടയുന്ന നിരവധി സിറിയന്‍ അഭയാര്ധികളുടെ ദുരന്ഥത്തിലേക്കും ആളുകളെ   ശ്രദ്ധ   എത്തിച്ചേക്കുമെന്ന് കരുതി    ഫോട്ടോ  പകര്ത്താന്തീരുമാനിച്ചത് എന്ന്‍ ഫോട്ടോഗ്രാഫര്‍ നിലൂഫര്‍ ദിമിര്‍. കരഞ്ഞു കൊണ്ടായിരുന്ന  താന്‍    ഫോട്ടോയെടുത്തതെന്നും അത് ഇത്രത്തോളം വലിയ പ്രതികരണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെ എന്നും അവര്കൂട്ടിചേര്ത്തു. ഐലാന്റെ ചിത്രം ലോകത്ത് വലിയ സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രതിസന്ധികളും ലോകത്തിന്റെ അവഗണനയും കാരണം കൊല്ലപ്പെട്ട നിരപരാധികളെയാണത് പ്രതിഫലിപ്പിക്കുന്നത് എന്നതാണതിന് കാരണം.

....ظهر الفساد في البر والبحر بما کسبت ایدی الناس
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍.(ഖുര്‍ആന്‍:റൂം 41)

Wednesday, August 27, 2014

Scribe Pad: ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര

Scribe Pad: ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര: ഇഹലോകം! കളികള്‍, വിനോദങ്ങള്‍, അലങ്കാരങ്ങള്‍, സുഖദുഃഖങ്ങള്‍, എല്ലാം കോര്‍ത്തിണങ്ങിയ പരീക്ഷണക്കളരി. ഇവിടം ഭയം, വിശപ്പ്‌, ധന നഷ്ടം, മക്കള്‍, ...

Scribe Pad: സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക