മതപ്രബോധനം ഉദാത്തമായ പ്രവര്‍ത്തനമാണ്, ഉത്തമമായ ദൗത്യനിര്‍വഹ ണമാണ്. ഏറ്റവും വലിയ ജനസേവന പ്രവര്‍ത്തനമാണ്.
അല്ലാഹു പറയുന്നു:
وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا
إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
"അല്ലാഹുവിങ്കലേക്ക്
ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും
തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍
വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട്"(ഫുസ്വിലത് - 33)
നരകത്തില്‍ നിന്നും
ഒരാളെ കരകയറ്റുക എന്നതിനെക്കാളും മഹത്തരമായ മറ്റെന്തുണ്ട്?ഭൂമിയില്‍ ഉള്ളത് മുഴുവന്‍ സ്വന്തമാകുന്നതിനേക്കാള്‍ നേട്ടമാണ് ഒരാളെയെങ്കിലും
സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നതെന്ന് നബിതിരുമേനി (സ) പറഞ്ഞതും അതുകൊണ്ടാവാം. അതെ, ആകാശത്തിനു ചുവട്ടിലെ ഏ റ്റവും നല്ല പ്രവര്‍ത്തനം!.
പ്രവാചകന്‍ (സ) പറഞ്ഞു
:
فوالله لأن يهدي الله بك رجلا واحدا خير
لك من حمر النعم
"വല്ലാഹി !,
നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ് ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നി നക്കുത്തമം" [ബുഖാരി].
ഒരു മുസ്ലിമിന് ദഅവത്ത്
ലഭിക്കുക വഴി മതപരമായ അറിവ് വര്‍ദ്ധി ക്കുന്നു. അമുസ്ലിമാകട്ടെ ആ ദഅവത്ത് ലഭിക്കുക
വഴി സന്മാര്‍ഗത്തിലേ ക്ക് വഴി നടക്കുകയും ചെയ്തേക്കാം ...
ഖുര്‍ആന്‍ വചനങ്ങള്‍
ഒന്നൊന്നായി വിശകലനം ചെയ്തുകൊടുക്കലാണ് ദഅവത്ത്. അല്ലാഹുവിന്‍റെ സംസാരമാണ് ഖുര്‍ആന്‍.
അതിനാല്‍ തന്നെ മനുഷ്യഹൃദയവുമായി അതിനു അഭൗമികമായ സ്വാധീനമുണ്ടാകും. വി ജ്ഞാനം പ്രബോധകന്‍റെ ആയുധമാണ്. അറിവില്ലാത്തവന്‍റെ ദഅവത്ത് അപൂര്‍ണ്ണമായിരിക്കും. എന്നാല്‍ ഇസ്ലാമിനെക്കുറിച്ചറിഞ്ഞ
ഏതൊരാളും തന്നാല്‍ കഴിയും വിധം അത് പകര്‍ന്നു നല്‍കാന്‍ ഉത്തരവാദിത്വമുള്ളവ നാണ്. ദഅവത്ത്
എന്ന പരമ പ്രധാനമായ ദൗത്യത്തെ നാം മിക്കപ്പോഴും വിസ്മരിക്കുന്നു. നമ്മുടെ നിയോഗത്തെക്കുറിച്ചുള്ള
അജ്ഞതയും അലസത യും നാളെ അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നമുക്ക് ഉത്തരമില്ലാ താക്കുമെന്നു
ഭയപ്പെടുക.
പ്രബോധകന്‍ എല്ലാ
സമയങ്ങളിലും ദഅവത്തിനായുള്ള തയ്യാറെടുപ്പിലാ യിരിക്കണം.തന്‍റെ വായനയും യാത്രയും സ്വകാര്യതയും
കൂട്ടുകെട്ടും എഴു ത്തും സംസാരവുമെല്ലാം ദഅവത്തിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരി ക്കണം.
കേവലമൊരു സാഹിത്യകൃതി വായിക്കുമ്പോള്‍ പോലും അതെങ്ങ നെ തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താമെന്നായിരി ക്കണം അദ്ദേഹത്തിന്‍റെ ചിന്ത. സ്വന്തം ജീവിതത്തെയാകെ ഇസ്ലാമിക
രീതി യില്‍ ചിട്ടപ്പെടുത്തുകയും അന്യരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള സം സ്കാരശീലങ്ങള്‍
വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രബോധകന് നിര്‍ ബന്ധമാണ്. ഒരാളെ പോലും അകറ്റുന്ന
ശീലം ഇസ്‌ലാമിക പ്രബോധന ത്തിന് ഉണ്ടായിക്കൂടാ. പ്രസംഗം മാത്രമല്ല ദഅവത്ത്. സത്യമതത്തിലേക്ക്
മറ്റുള്ളവരെ ക്ഷണിക്കാനുത കുന്നതെല്ലാം ദഅവത്ത് തന്നെയാണ്.ഒരാള്‍ക്ക് ഒരു നന്മ
അറിയിച്ചു കൊടു ത്ത് ,അയാള്‍ അത് പ്രവര്‍ത്തിച്ചാല്‍ പ്രവ ര്തിച്ചവന് ലഭിക്കുന്ന അതേ
പ്രതിഫലം അറിയിച്ചു കൊടുത്തവനും ലഭിക്കും.
പ്രവാചകന്‍ (സ) പറയുന്നു:
من دل على خير فله مثل أجر فاعله
"ആരെങ്കിലും ഒരാള്‍ക്ക്
ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ
പ്രതിഫലം അവനും ലഭിക്കുന്നു" [സ്വഹീഹ് മുസ്‌ലിം]
നിഷ്കപടമായ ഗുണകാംക്ഷയുള്ള
ഒരു സത്യവിശ്വാസിക്ക് ദഅ‍്‌വത്ത് രംഗ ത്ത് നിന്ന് വിട്ടുനിൽക്കാനാവില്ല. തനിക്ക്
യാതൊരു പരിചയം പോലുമി ല്ലാത്ത അന്ധനായ ഒരാൾ തന്റെ മുമ്പിലുള്ള ആഴമേറിയ കുഴി അറിയാ തെ
അതിലേക്ക് വീഴാൻ പോകുമ്പോൾ മനസ്സ് മരവിച്ചിട്ടില്ലാത്ത ആരും അയാളെ ഓടിച്ചെന്ന് പിടിക്കും.
ആ ആപത്തിൽ നിന്ന് രക്ഷിക്കും. എന്നാ ൽ ശാശ്വതമായ നരകത്തിന്റെ അഗാധ ഗർത്തത്തിലേക്ക്
നടന്നു നീങ്ങുന്ന തന്റെ സഹോദരങ്ങളെ കണ്ടിട്ട്
‘അരുത്, സഹോദരാ….’ എന്നു പറയാൻ
നാം വിമുഖത കാണിക്കുന്നുവെങ്കിൽ നമ്മുടെ ഹൃദയം കടുത്തു പോയി രിക്കുന്നു എന്നു വേണം കരുതാൻ, സദാസമയവും നല്ല നല്ല പഴങ്ങൾ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന നല്ല വൃക്ഷത്തെ പോലെ
നന്മയുടെ തുടർധാരയാകേണ്ട വിശ്വാസിയുടെ സ്വഭാവമായിക്കൂടാ അത്തരം നിഷ്ക്രി യത്വങ്ങൾ. അല്ലാഹു അയച്ച സർവ
അമ്പിയാക്കളിലും ഈ ഒരു ‘നസ്വീഹ ത്ത് ‘ (ഗുണകാംക്ഷ) നിറഞ്ഞു നിൽക്കുന്നത് കാണാം. അതെ നിഷ്കളങ്ക മായ ഗുണകാംക്ഷ. അതാണവരെ ശത്രുക്കളുടെ പരിഹാസങ്ങളും
മർദ്ദന ങ്ങളും തൃണവൽഗണിച്ചു കൊണ്ട് അവർക്കു നേരെ ഗുണകാംക്ഷയുടെ പാനപാത്രം വെച്ചു നീട്ടാൻ പ്രേരിപ്പിച്ചത്. ആ പ്രവാചകന്മാരുടെയും അവരുടെ അനുയായികളുടെയും വിശുദ്ധപാതയെ അവമതിക്കുന്നവർക്ക ല്ലാതെ
‘ദഅ‍്‌വത്ത്' മുടക്കികളാകാൻ കഴിയില്ല.
പ്രമാണ ബദ്ധമായി കാര്യങ്ങൾ
മനസ്സിലാക്കലും അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കലും പ്രവാചകൻ(സ്വ)യെ പിൻപറ്റുന്നവരുടെ
ദൗത്യമാ ണ്. തനിക്ക് സ്വന്തമായി നല്ലതെന്ന് തോന്നുന്ന കാര്യങ്ങളിലേക്കല്ല ഒരു പ്രബോധകൻ മറ്റുള്ളവരെ ക്ഷണിക്കേണ്ടത്. മറിച്ച് പ്രമാണബദ്ധമായ സത്യത്തിലേക്കായിരിക്കണം
ദഅ‍്‌വത്ത് നടത്തേണ്ടത്. മുൻഗണനാക്രമം നിശ്ചയിക്കേണ്ടതും താന്താങ്ങളുടെ നിഗമനങ്ങൾക്കനുസരിച്ചല്ല.
കാലാ കാലങ്ങളിലായി അല്ലാഹു അയച്ച സർവ പ്രവാചകന്മാരും കാലദേശ വ്യത്യാസമില്ലാതെ മുൻഗണന
നൽകിയ തൗഹീദി പ്രബോധനത്തിനാണ് പ്രബോധകന്മാരും പ്രബോധക സംഘടനകളും ഊന്നൽ നൽകേണ്ടത്.
തൗ ഹീദിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസ വിമലീകരണത്തിൽ ഊന്നി നി ന്നുകൊണ്ടാകണം മറ്റ്
ഏതൊരു പ്രവർത്തനത്തിനും സമയം കണ്ടെത്തേ ണ്ടതാണ്. കാരണം അതാണ് ഇസ്ലാമിന്റെ അടിത്തറ.
അതിന്റെ അഭാ വത്തിൽ ബാക്കിയെല്ലാം നിഷ്ഫലമായിരിക്കും. അതുകൊണ്ടാണ് സർവ അമ്പിയാക്കളും
തൗഹീദിന് പ്രഥമ പരിഗണന നൽകിയത്.
അല്ലാഹു പറയുന്നു:
“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകികൊൺല്ലാതെ
നിനക്ക് മുമ്പ് ഒരു ദൂത നെയും നാം അയച്ചിട്ടില്ല”. (വി.ഖു: 21:25)
അതിനാൽ പ്രവാചകന്മാരുടെ
പാത പിൻതുടരാനാഗ്രഹിക്കുന്ന ഏതൊരാ ൾക്കും ദഅ്വത്തിന്റെ കാര്യത്തിൽ തൗഹീദിനെ അവഗണിച്ചുകൊണ്ട്
ഒരു അജണ്ട നിശ്ചയിക്കാൻ സാധിക്കുകയേയില്ല.
No comments:
Post a Comment