1. ദഅ‍്‌വത്ത് നിര്‍വഹിക്കല്‍ പ്രവാചകന്മാരെ അനുധാവനം
ചെയ്യലും അവരെ പിന്‍പറ്റലുമാണ്.
قل هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ
ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ
الْمُشْرِكِينَ
“(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി
അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍ പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍!
ഞാന്‍ (അവനോട്) പങ്കു ചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.”
2. ദഅ‍്‌വത്ത് നന്മകളിലേക്കുള്ള
മുന്നേറ്റവും പ്രതിഫലങ്ങള്‍ നേടുന്നതിലുള്ള ഉല്‍ഘടമായ ഇച്ഛയുമാകുന്നു.
ഇമാം ശൌകാണി (റഹി) പറയുന്നു :
“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നവനെക്കാള്‍ ഉത്തമനും അവന്റെ മാര്‍ഗ്ത്തേക്കാള്‍ സുവ്യക്തമായ മാര്‍ഗമുള്ളവനും
കര്‍മത്തിന് അധിക രിച്ച പ്രതിഫലമുല്ലവനുമായി യാതൊരുവനുമില്ല.”
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا
إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ
കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?
3.കുറഞ്ഞ കര്‍മത്തിന് കൂടുതല്‍ കൂലിയും പുണ്യവും നേടാനുള്ള മാര്‍ഗമാണ് ദഅ‍്‌വത്ത്.
من دل على خير فله مثل أجر فاعله
"ആരെങ്കിലും
ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന്
സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" [സ്വഹീഹ് മുസ്‌ലിം]
4.അല്ലാഹുവില്‍ നിന്ന്‍ സന്മാര്‍ഗവും സൗഭാഗ്യവും ലഭിക്കും.
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ
سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ
“നമ്മുടെ മാര്‍ഗത്തില്‍
സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്.
തീര്‍ച്ചയായും അ ല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു.” (69- العنكبوت)
5. കര്‍മ്മങ്ങളെ പ്രദര്‍ഷിപ്പിച്ച് ആളുകള്‍ വിചാരണക്കെടുക്കപ്പെടുന്ന
ദിനം നന്മകളുടെ തുലാസുകള്‍ ഭാരം കൂട്ടുവാന്‍ സഹായിക്കും.
من دعا إلى هدى كان له من الأجر مثل أجور
من تبعه لا ينقص ذلك من أجورهم شيئا
"ആരെങ്കിലും
ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ
പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷനി ക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും
ഒരാളുടെ പ്രതി ഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല." - [മുസ്‌ലിം]
6.ഇഹപര വിജയത്തിന് സഹായിക്കും.
وَالْعَصْرِ إِنَّ الْإِنسَانَ لَفِي خُسْرٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ
وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
“കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാ കുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും
ചെയ്തവരൊഴികെ.” (سورة العصر)
7.ദഅ‍്‌വത്ത് ശത്രുക്കള്‍ക്കെതിരില്‍ വിജയം നേടിത്തരും.
يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا
اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ
സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്.” (7-
محمد)
8. ദഅ‍്‌വത്ത് നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ
കാരുണ്യമുണ്ടാകും. മലക്കുകള്‍ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
9.പുണ്യം മരണാനന്തരം നിലനില്‍ക്കുന്നു.
من سن سنة حسنة،فله أجرها ما عمل بها في
حياته وبعد مماته حتى تترك
“ആരെങ്കിലും ഒരു
നല്ല ചര്യ നടപ്പാക്കിയാല്‍ അത് പ്രവര്തിക്കപ്പെടുന്ന കാലത്തോളം അയാളുടെ ജീവിത
കാലത്തും മരണശേഷവും അതിനുള്ള പ്രതിഫലം അയാള്‍ക്കുണ്ട്; പ്രസ്തുത ചര്യ ഉപേക്ഷിക്കപ്പെടുന്നത്
വരെ.” (ത്വബരാനി)
إذا مات الإنسان انقطع عنه عمله إلا من
ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له
“ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍
തന്‍റെ അമലുകള്‍ മുറിഞ്ഞു പോയി; മൂ ന്നെണ്ണം ഒഴികെ. നിലനില്‍ക്കുന്ന സ്വദക്ക,
ഉപകാരപ്പെടുന്ന
അറിവ്, തനിക്ക്
വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ സന്തതി (എന്നിവയാണവ)” [മുസ്‌ലിം]
10.
ദഅ‍്‌വത്ത് സ്വദക്കകളില്‍ ഉള്‍പ്പെടും.
ഇമാം അല്‍ഹസന്‍ (റഹി) പറയുന്നു: ഏറ്റവും
മഹത്തായ ചിലവയിക്കല്‍ വിജ്ഞാനം ചിലവയിക്കലകുന്നു
11.
ദഅ‍്‌വത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നബി(സ) പ്രര്‍ധനയുണ്ടാകും.
رحم الله امرأ سمع مني حديثا فحفظه، حتى
يبلغه غيره
“എന്നില്‍
നിന്നും ഒരു ഹദീസ് കേള്‍ക്കുകയും അത് താനല്ലാത്തവരി ലേക്ക് എത്തിക്കുന്നത് വരെ അതിനെ സംരക്ഷിക്കുകയും ചെയ്ത
ഒരാ ളോട് അള്ളാഹു കരുണകാണിക്കട്ടെ.” (സ്വഹിഹ് ഇബ്നുഹിബ്ബാന്‍)
No comments:
Post a Comment