
യൂറോപ്പിലെ അബയാര്ധി പ്രശ്നങ്ങളുടെ പരിഛേദമായി മാറിയിരിക്കുയാണ് തുര്‍കിയിലെ കടല്‍തീരത്ത് കണ്ടെത്തിയ അയ്ലാന് കുര്‍ദി എന്ന കൊച്ചു ബാലന്‍റെ മൃതശരീരത്തിന്റെ ചിത്രം. ചുവന്ന ഉടുപ്പും നീല ഷോര്‍ട്ട്സും ധരിച്ച നിലയിലാണ് തുര്‍കിയിലെ പ്രമുഖ രിസോര്ടുകളിലൊന്നായ ബാദ്രോമിനടുത്തുള്ള തീരത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അയ്ലാന് കുര്‍ദി
സിറിയയിലെ തീവ്രവാദികളിള് നിന്നും സൈന്യത്തില്‍ നിന്നും
രക്ഷപ്പെട്ട് പുതിയൊരു ജീവിതത്തിന് വേണ്ടിയാണ് അയ്ലാനും കുടുംബവും
ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സിറിയയില്‍ നിന്ന് ഇനിയുണ്ടാകാന്‍ പോകുന്ന അഭയാര്ത്ഥികള്ക്കാണ് അയലാന്റെ മരണം വിരല്‍ ചൂണ്ടുന്നത്. ലോക ജനതയെ സ്വാധീനിച്ചേക്കുമെന്നും അഭയാര്ധിത്വം തേടിയുള്ള യാത്രയില്‍ മരണമടയുന്ന നിരവധി സിറിയന്‍ അഭയാര്ധികളുടെ ദുരന്ഥത്തിലേക്കും ആളുകളെ ശ്രദ്ധ എത്തിച്ചേക്കുമെന്ന് കരുതി ആ ഫോട്ടോ പകര്‍ത്താന്‍ തീരുമാനിച്ചത് എന്ന്‍ ഫോട്ടോഗ്രാഫര്‍ നിലൂഫര്‍ ദിമിര്‍. കരഞ്ഞു കൊണ്ടായിരുന്ന താന്‍ ആ ഫോട്ടോയെടുത്തതെന്നും
അത് ഇത്രത്തോളം വലിയ
പ്രതികരണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെ എന്നും അവര്‍ കൂട്ടിചേര്‍ത്തു. ഐലാന്റെ ചിത്രം
ലോകത്ത് വലിയ സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പ്രതിസന്ധികളും ലോകത്തിന്റെ അവഗണനയും കാരണം കൊല്ലപ്പെട്ട
നിരപരാധികളെയാണത് പ്രതിഫലിപ്പിക്കുന്നത് എന്നതാണതിന് കാരണം.
....ظهر الفساد في البر والبحر بما کسبت ایدی الناس
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍.(ഖുര്‍ആന്‍:റൂം 41)
No comments:
Post a Comment